എ.കെ. ശശീന്ദ്രനെതിരായ ലൈംഗീകാരോപണം സ്റ്റിങ് ഓപ്‌റേഷാണെന്ന് തുറന്ന സമ്മതിച്ച് മംഗളം സി.ഇ.ഒ.

  • Post category:news
  • Reading time:1 min read
You are currently viewing എ.കെ. ശശീന്ദ്രനെതിരായ ലൈംഗീകാരോപണം സ്റ്റിങ് ഓപ്‌റേഷാണെന്ന് തുറന്ന സമ്മതിച്ച് മംഗളം സി.ഇ.ഒ.

തിരുവനന്തപുരം: രാജിവച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരെയുള്ള ലൈംഗീകാരോപണത്തിന്റെ വിശദീകരണവുമായി മംഗളം ചാനല്‍. വീട്ടമ്മയോടല്ല മംഗളം ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന്‍ സംസാരിച്ചത് എന്നും ഇത് സ്റ്റിങ് ഓപ്പറേഷനാണ് ഇതെന്നും തങ്ങള്‍ക്ക് തെറ്റു പറ്റിയെന്നും മംഗളം സി.ഇ.ഒ അജിത് കുമാര്‍.
മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണത്. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിനായി നിയോഗിച്ചത്.
മുന്‍കരുതലെടുക്കാതെയാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത് എന്ന് തിരിച്ചറിയുന്നു.

വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. തിന്മക്കെതിരായ പോരാട്ടം മംഗളം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമ സംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഇക്കാര്യം പറയാനിരിക്കുകയായിരുന്നുവെന്നും അജിത്ത് കുമാര്‍ പറയുന്നു. അതേസമയം വിവാദ സംഭാഷണം അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

0Shares