‘ശശി തരൂര്‍ മാരി മീ’… ക്വയര്‍ പ്രൈഡ് മാര്‍ച്ചില്‍ ശശി തരൂരിനോട് വിവാഹാഭ്യര്‍ഥനയുമായി യുവാവ്

  • Post category:news
  • Reading time:1 min read
You are currently viewing ‘ശശി തരൂര്‍ മാരി മീ’… ക്വയര്‍ പ്രൈഡ് മാര്‍ച്ചില്‍ ശശി തരൂരിനോട് വിവാഹാഭ്യര്‍ഥനയുമായി യുവാവ്

ന്യൂഡല്‍ഹി: എം.പി ശശി തരൂരിന് ന്യൂഡല്‍ഹിയില്‍ നിന്നും വിവാഹാഭ്യര്‍ത്ഥന. ‘ശശി തരൂര്‍ മാരി മീ’ എന്ന് വെളുത്ത ചാര്‍ട്ടില്‍ എഴുതി എത്തിയിരിക്കുന്നത് ഒരു യുവാവാണ്. എല്‍.ജി.ബി.ടി ക്യു സമൂഹം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പത്താമത് ക്വയര്‍ പ്രൈഡ് മാര്‍ച്ചിലാണ് തരൂരിന് വിവാഹാഭ്യര്‍ഥനയുമായി യുവാവെത്തിയത്.

ശശി തരൂര്‍ ഇതിന് മറുപടിയും നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരത്ത് വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് തമാശ രൂപേണയാണ് ശശി തരൂര്‍ മറുപടി നല്‍കിയത്. എന്തായാലും യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണിപ്പോള്‍.

0Shares