ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ അണ്ണാ ഡി.എം.കെ നേതാവ് വി.കെ. ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. കര്‍ണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ ശശികലയുമായി അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടി.ടി.വി. ദിനകരനും 10 എം.എല്‍.എമാരും കൂടിക്കാഴ്ച നടത്തും.

ശശികലയെ നാലു വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധി ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കുകയും ശിക്ഷ പുന:സ്ഥാപിക്കുകയുമായിരുന്നു. 1991-96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൂട്ടാളികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി 66.5 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്.