ശശികല തടവറയിലേക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ശശികല തടവറയിലേക്ക്.

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയെന്ന് കോടതി വിധി. അതോടെ തമിഴ്‌നാട്ടില്‍ ഏറെനാളായി നീണ്ടു നില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് നിര്‍ണായക അന്ത്യം ഉടനുണ്ടാകും. നാലുവര്‍ഷം തടവും പത്ത് കോടി പിഴയും പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ശശികലയ്ക്ക് സാധിക്കില്ല. 

ജയലളിത 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ജയലളിതയുടെ സ്വത്തിന്റെ ബിനാമിശശികലയാണെന്ന് കണ്ടെത്തിയിരുന്നു. കര്‍ണ്ണാടക കോടതിയുടെ അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി. ശശികലയോട് ബെംഗളൂരു കോടതിയില്‍ ഹാജരാകാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

0Shares