ശശികലയ്‌ക്കെതിരായ വിധിയെ സ്വാഗതം ചെയ്ത് പനീര്‍ക്യാമ്പ്.

  • Post category:news
  • Reading time:1 min read
You are currently viewing ശശികലയ്‌ക്കെതിരായ വിധിയെ സ്വാഗതം ചെയ്ത് പനീര്‍ക്യാമ്പ്.

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസ്സിലെ ശശികലയ്‌ക്കെതിരായ കോടതി നടപടിയെ സ്വാഗതം ചെയ്ത് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത പനീര്‍ശെല്‍വത്തെ രാജിവെയ്പ്പിച്ച് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലായിരുന്നു ശശികല. എന്നാല്‍ രാജി വച്ച ശേഷം നിലപാട് മാറ്റിയ പനീര്‍െല്‍വം ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങിയ ശശികലയ്ക്ക് തിരിച്ചടിയവുകയും ചെയ്തു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക കോടതി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കകയും ശശികലയുടെ സത്യപ്രതിജ്ഞ നീട്ടി വയ്ക്കുകയും ചെയ്തു. അതോടെ തമിഴ് രാഷ്ട്രീയം അനിശ്ചിതത്വത്തിലേക്ക് വഴി നീങ്ങി. ഹൈക്കോടതി വിധിയെ തള്ളിയാണ് ശശികലയ്‌ക്കെതിരെ സുപ്രീം കോടതി വിധി പുറത്തിറക്കിയത്. ശശികല ശിക്ഷിക്കപ്പെട്ടു, തമിഴ്‌നാട് രക്ഷപ്പെട്ടു എന്നാണ് പനീര്‍ശെല്‍വത്തിന്റെ ആദ്യ പ്രതികരണം. ശശികലയ്‌ക്കെതിരെ വന്ന കോടതി വിധിയില്‍ പനീര്‍ശെല്‍വം ക്യാമ്പ് പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. നാലു വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശശികലയ്ക്ക് കോടതി വിധിച്ചത്.

0Shares