ടെഹ്‌റാന്‍: ശരിഅത്ത് പ്രകാരം ഇറാനിലെ സ്ത്രീകള്‍ ശരീരഭാഗം പുറത്തുകാണിക്കുന്നത് കുറ്റകരമാണ്. അത്തരത്തിലുള്ള ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അയക്കുന്നതും ശിക്ഷാര്‍ഹമാണ്. ശരീരഭാഗങ്ങള്‍ നാട്ടുകാര്‍ കാണും വിധം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇറാനിലെ വനിതാ ബോഡി ബില്‍ഡറായ ഷിറിന്‍ നൊബഹാരിക്ക് ജാമ്യം ലഭിക്കാനായി 2 മില്ല്യണ്‍ റിയാലാണ് പിഴ ചുമത്തിയത്.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പ് വക വയ്ക്കാതെ അവ പോസ്റ്റ് ചെയ്തതിനാലാണ് ഷിറിനെ അറസ്റ്റ് ചെയത്. ഫെയ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത നിരവധി സ്ത്രീകള്‍ ഇവിടെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഷിറിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളൊന്നും നഗ്ന ചിത്രങ്ങളല്ല, മറിച്ച് വ്യായാമ വേഷത്തില്‍ ജിമ്മിലുള്ള ചിത്രങ്ങളാണ്. പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല മത്സര വേദികളിലും സ്ത്രീകള്‍ തങ്ങളുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് ഇറാനിലെ കര്‍ശന നിയമം. ഇവിടെ ബുര്‍ഖയും ഹിജാബും ധരിച്ച് മാത്രമേ സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് പ്രവേശിക്കാന്‍ അനുവാദമുള്ളൂ.