ശരീരം മറച്ചു വെക്കുമ്പോള്‍ ആളുകള്‍ക്ക് കൗതുകം കൂടും; അശ്ലീല കമന്റിന് മറുപടി നല്‍കി നടി സാധിക

  • Post category:news
  • Reading time:1 min read
You are currently viewing ശരീരം മറച്ചു വെക്കുമ്പോള്‍ ആളുകള്‍ക്ക് കൗതുകം കൂടും; അശ്ലീല കമന്റിന് മറുപടി നല്‍കി നടി സാധിക

തനിക്കുനേരെ വന്ന അശ്ലീല കമന്റുകള്‍ക്ക് അശ്ലീല മറുപടി തന്നെ നല്‍കി നടി സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ കുറേപേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്‍റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെയുള്ള അശ്ലീല കമന്റുകളാണ് എത്തിയത്.

നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്. എല്ലാവര്‍ക്കുമായി ഒരൊറ്റ മറുപടിയേ പറയാനുള്ളൂവെന്ന് സാധിക പറയുന്നു. ഞാനെന്‍റെ ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കും. അതെന്‍റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാര്‍ത്ഥതയുമാണ്. അതിന്‍റെ പേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ലെന്നും സാധിക തുറന്നടിക്കുന്നു.

https://www.instagram.com/p/B4rXujFpJ2-/?utm_source=ig_web_copy_link

മറച്ചുവെക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചുവെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ലെന്നും സാധിക പറയുന്നു.

0Shares