ശമ്പളവും പെന്‍ഷനും വൈകുന്നു: കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് രാത്രിമുതല്‍ പണിമുടക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ശമ്പളവും പെന്‍ഷനും വൈകുന്നു: കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് രാത്രിമുതല്‍ പണിമുടക്ക്.

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു. കോണ്‍ഗ്രസ് സംഘടനയായ ടി.ഡി.എഫും, ബി.എം.എസിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘവും പണിമുടക്കില്‍ പങ്കെടുക്കും. ജനുവരിയിലെ ശമ്പളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിന് കാരണം.

കഴിഞ്ഞ മാസം ശമ്പളം മുടങ്ങിയത് കാരണം സി.പി.എം സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അടുത്ത മാസം മുതല്‍ കൃത്യമായി ശമ്പളം തരാമെന്ന് ഉറപ്പു നല്‍കിയതിനു ശേഷമാണ് അന്ന് സമരം പിന്‍വലിച്ചത്. യോഗത്തില്‍ പങ്കെടുത്ത മന്ത്രി തോമസ് ഐസക്കും ജനുവരി മാസം മുതല്‍ കൃത്യമായി ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെടാത്തതാണ് ജീവനക്കാര്‍ സമരം നടത്താന്‍ തീരുമാനിച്ചത്.

0Shares