ശമ്പളകുടിശ്ശികയും നഷ്ടപരിഹാര പാക്കേജും നടപ്പിലാക്കിയില്ല; തേജസ് ദിനപത്രത്തിന്‍റെ ഓഫീസിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചിന് ഒരുങ്ങുമ്പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing ശമ്പളകുടിശ്ശികയും നഷ്ടപരിഹാര പാക്കേജും നടപ്പിലാക്കിയില്ല; തേജസ് ദിനപത്രത്തിന്‍റെ ഓഫീസിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചിന് ഒരുങ്ങുമ്പോള്‍

കണ്ണൂര്‍: ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളകുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധ മാര്‍ച്ചുമായി മാധ്യമ പ്രവര്‍ത്തകര്‍. പത്രപ്രവര്‍ത്തക യൂണിയന്‍റെ നേതൃത്വത്തില്‍ ഈ മാസം 30 ന് രാവിലെ തേജസ് ദിനപത്രത്തിന്‍റെ മീഞ്ചന്ത ജങ്ഷനടുത്തുള്ള ആസ്ഥാന ഓഫീസിലേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
തേജസ് ദിനപത്രത്തിന്‍റെ ഓഫീസ് അടച്ചു പൂട്ടിയിട്ടും ജീവനക്കാര്‍ക്ക് ശബളകുടിശ്ശികയോ നഷ്ടപരിഹാര പാക്കേജോ നടപ്പിലാക്കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

തേജസിന്‍റെ മാനേജ്‌മെന്റിനെതിരെ ശക്തമായി പ്രതിഷേധിച്ചാല്‍ മാത്രമെ ജീവനക്കാരെ വഞ്ചിക്കുന്ന ഒരു വിഭാഗം തേജസ് ജീവനക്കാരുടെ പിന്തിരിപ്പന്‍ സമീപനം പുറത്തു വരികയൂള്ളുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മറ്റി ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു തേജസ് ദിനപത്രം അച്ചടി നിര്‍ത്തിയത്.

സ്ഥാപനം നിര്‍ത്തി എങ്കിലും പിരിച്ചുവിട്ട എല്ലാ ജീവനക്കാര്‍ക്കും വേജ് ബോര്‍ഡ് സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് ശമ്പള കുടിശിക നല്‍കാന്‍ മാനേജ്മെന്റിന് ഉത്തരവാദിത്തമുണ്ടെന്ന് ലേബര്‍ വകുപ്പധികൃതര്‍ പറഞ്ഞിരുന്നു.

0Shares