തിരുവനന്തപുരം: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 24 മണിക്കൂര്‍ നടത്തുന്ന സമരം തുടങ്ങി. സമരത്തില്‍ നിന്ന് സി.ഐ.ടി.യു വിട്ടു നില്‍ക്കുകയാണ്. വെള്ളിയാഴ്ച്ച അര്‍ദ്ധ രാത്രി വരെയാണ് പണിമുടക്ക്.

കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സംഘടനകളും പങ്കെടുക്കുന്നതിനാല്‍ ജനജീവിതത്തെ സാരമായി തന്നെ പണിമുടക്ക് ബാധിക്കും. പണിമുടക്ക് ഒഴിവാക്കാനായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.