ശമ്പളം കൂട്ടിച്ചോദിച്ചതിൻ്റെ പേരില്‍ ദളിത് യുവാവിനെതിരെ പെട്രോള്‍ പമ്പ് മാനേജരുടെ ക്രൂര മര്‍ദ്ദനം (വീഡിയോ)

  • Post category:news
  • Reading time:1 min read
You are currently viewing ശമ്പളം കൂട്ടിച്ചോദിച്ചതിൻ്റെ പേരില്‍ ദളിത് യുവാവിനെതിരെ പെട്രോള്‍ പമ്പ് മാനേജരുടെ ക്രൂര മര്‍ദ്ദനം (വീഡിയോ)


മധ്യപ്രദേശ്: ശമ്പളം കൂട്ടിച്ചോദിച്ച ദലിത് യുവാവിനെ പെട്രോള്‍ പമ്പ് മാനേജര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഹൊശാംഗ്ബാദിലെ പെട്രോള്‍ പംമ്പിലാണ് സംഭവം. ശമ്പളം കൂട്ടിച്ചോദിച്ചു എന്ന കുറ്റത്തിന് 100 ചാട്ടവാറടിയാണ് ദലിത് യുവാവിന് പെട്രോള്‍ പമ്പ് മാനേജര്‍ നല്‍കിയത്. അജയ് അഹിര്‍വാര്‍ എന്ന ജീവനക്കാരാനാണ് ക്രൂരമര്‍ദ്ദനം ഏറ്റത്.

3000 രൂപയായിരുന്ന ശമ്പളം 5000 ആക്കി വര്‍ധിപ്പിക്കണം എന്നായിരുന്നു പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന അജയ് അഹിര്‍വാറിന്റെ ആവശ്യം. തന്റെ ആവശ്യം മാനേജര്‍ പരിഗണിക്കാത്തതിനെത്തുടര്‍ന്നു ജൂണ്‍ 22 ന് ഇയാള്‍ ജോലിക്കു വരാതിരുന്നു. എന്നാല്‍ മാനേജര്‍ ദീപക്ക് ആളെ വിട്ട് ഇയാളെ പെട്രോള്‍ പമ്പില്‍ വരുത്തുകയും പമ്പില്‍ കെട്ടിയിട്ടു ചാട്ടവാറു കൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇവരെ പൊലിസ് അറസ്റ്റു ചെയ്തു. തുടര്‍ നടപടികള്‍ ഉടനെ സ്വികരിക്കുമെന്നു പോലീസ് അറിയിച്ചു .

0Shares