വാഷിങ്ടണ്‍: തനിക്ക് പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രം ശമ്പളം മതിയെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ലോക രാഷ്ട്രങ്ങളിലെ ഭരണതലവന്‍മാരെല്ലാം ഭീമമായ ശമ്പളം പറ്റുന്നതിനിടയിലാണ് ട്രംപിന്റെ കൗതുകവും വിസ്മയവും പുതുമയും നിറഞ്ഞ ഈ പ്രഖ്യാപനം. ലോകമറിയുന്ന ധനികനായ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയ ശേഷം അവിശ്വസനീയമായ മാറ്റത്തിന്റെ പാതയിലാണോയെന്ന് അമേരിക്കന്‍ ജനത സംശയിക്കുന്നു.
ഇന്ത്യയിലെ മുന്‍ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് പ്രതിമാസ ശമ്പളമായ 10,000 രൂപയില്‍ നിന്ന് 2500 രൂപ മാത്രമാണ് സ്വീകരിച്ചത്. മുന്‍ രാഷ്ട്രപതി വി.വി ഗിരിയാകട്ടെ തന്റെ ശമ്പളം 10% വെട്ടിക്കുറച്ച് മാതൃകയായി മാറിയിരുന്നു.