‘ശമാല്‍’ പൊടിക്കാറ്റ് ശമിക്കാന്‍ ഇനിയും രണ്ടു ദിവസമെടുക്കും.

  • Post category:news
  • Reading time:1 min read
You are currently viewing ‘ശമാല്‍’ പൊടിക്കാറ്റ് ശമിക്കാന്‍ ഇനിയും രണ്ടു ദിവസമെടുക്കും.

ദുബായ്: യു.എ.ഇയില്‍ രണ്ടു കിലോ മീറ്റര്‍ ചുറ്റളവില്‍ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് അബുദാബി കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

വാഹനം നിരത്തിലിറക്കുന്ന പക്ഷം കൃത്യമായ അകലം പാലിച്ചും സുരക്ഷ ഉറപ്പാക്കിയുമാത്രമേ വാഹനം ഓടിക്കാന്‍ പാടുള്ളൂ എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് മൂലം തീരപ്രദേശങ്ങളിലെല്ലാം തണുപ്പുള്ള കനത്ത കാറ്റാണ് വീശുന്നത്. 65 കിലോമീറ്റര്‍ വേഗതയിലെത്തിയ കാറ്റ് കടല്‍ ക്ഷോപത്തിനും ഇടയാക്കി. 19 അടി ഉയരത്തിലാണ് തിരമാലകള്‍ രൂപപ്പെട്ടത്.

ടര്‍ക്കി, ഇറാക്ക് എന്നിവിടങ്ങളില്‍ നിന്ന് അറേബ്യന്‍ ഗള്‍ഫിലേക്ക് നീങ്ങുന്ന ശമാല്‍ കാറ്റാണ് കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്നത്. ദുബായയില്‍ അന്തരീക്ഷ താപനില 15.1 സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. രണ്ടു മൂന്നു ദിവസങ്ങള്‍ കൂടി ദുബായില്‍ കനത്ത കാറ്റ് ഇടയ്ക്കിടെ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

0Shares