
അങ്കമാലി ഡയറീസില്‍ അഭിനയിക്കാന്‍ രണ്ടുമാസത്തെ ലീവ് ചോദിച്ചിട്ട് നഴ്സുമാര്‍ ലീവ് തന്നില്ല. പിന്നെ തന്നെ സ്നേഹിക്കുന്ന ഹോസ്പിറ്റലിന്റെ ഡയറക്ടറായ ഫാദറാണ് നീ ധൈര്യമായി പോക്കോ, പോയി രക്ഷപെട് എന്ന് പറഞ്ഞ് ലീവ് തന്നത്. തിരിച്ചു ചെന്നപ്പോള്‍ എന്നെ എമര്‍ജെന്‍സിയില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അങ്ങനെ ഓപ്പറേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പക്ഷെ സാലറിയും കുറഞ്ഞു, അവസാനം നഴ്സിങ് പണിയും ഇല്ല, സിനിമയും ഇറങ്ങിയിട്ടില്ല എന്ന ഘട്ടം വന്നപ്പോള്‍ എല്ലാവരും എന്നെ കളിയാക്കുന്ന അവസ്ഥ വന്നു. പറയുന്നത്, അങ്കമാലി ഡയറീസില്‍ അഭിനയിച്ച് മലയാളികളുടെ മനം കവര്‍ന്ന ലിച്ചി എന്ന അന്നയാണ്.

ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ കുറ്റപ്പെടുത്തിയ നാട്ടുകാരൊക്കെ പിന്നീട് വന്ന് അഭിനന്ദിച്ച് ഇവള്‍ നമ്മുടെ കുട്ടിയാണെന്ന് പറയുന്നത് ഞാന്‍ തന്നെ കേട്ടിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ എന്നെപ്പറ്റി ആളുകള്‍ അമ്മയോട് കുറ്റം പറഞ്ഞിട്ടുണ്ട്. അമ്മ അത് കേട്ട് സങ്കടത്തോടെ എന്നോട് പറയും. ഞാന്‍ അത്കേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.
എനിക്ക് തെറ്റാണെന്ന് തോന്നിയാല്‍ ഞാനത് തുറന്ന് പറയും. സിനിമയില്‍ മാത്രമല്ല, നഴ്സിങ് മേഖലയിലും കുറെ പ്രശ്നങ്ങള്‍ ഉണ്ട്. പക്ഷപാതം എല്ലായിടത്തുമുണ്ട്. പക്ഷെ അനീതി കണ്ടാല്‍ സൂപ്പീരിയറിനോട് പോലും ചോദിക്കാറുണ്ട്. നഴ്സുമാരുടെ ശമ്പളത്തിന് വേണ്ടിയുള്ള സമരത്തിലും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഞാന്‍ പങ്കെടുത്തിരുന്നു. അത് എന്റെ കടമയാണ്.
