പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്കെതിരെ പന്തളം രാജ കുടുംബം ഇന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കും. പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ യോഗത്തിനോട് അനുബന്ധിച്ചാണ് തീരുമാനം. പത്തനംതിട്ട: സ്ത്രീ പ്രവേശന പ്രശ്നത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് യോഗം ചേര്‍ന്നത്. മുംബൈയിലുള്ള ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയും ഇന്ന് സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. പീപ്പിള്‍ ഫോര്‍ ധര്‍മ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നിവരും ഹര്‍ജി നല്‍കുന്നുണ്ട്. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.
സ്ത്രീകള്‍ക്ക് മാത്രമായി ശൗചാലയം ഒരുക്കുമെന്നത് അടക്കമുള്ള വിവരങ്ങള്‍ ബോര്‍ഡ് കോടതിയില്‍ ബോധിപ്പിക്കും. ഭക്തര്‍ ശബരിമലയിലേക്ക് നാമജപ പദയാത്ര നടത്താനും ആലോചനയുണ്ട്. നലവില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് നേരത്തേ പന്തളം കൊട്ടാരം അറിയിച്ചിരുന്നു. നിലവില്‍ പത്തനംതിട്ടയിലെ വിവിധ ഇടങ്ങളില്‍ നാമജപ യാത്രകള്‍ നടക്കുന്നുണ്ട്. ഇത് ഭക്തര്‍ നേരിട്ട് നടത്തുന്നതാണ്. കൊട്ടാരം ഈ പ്രതിഷേധങ്ങളില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനം; റിവ്യൂ ഹര്‍ജികള്‍ ഇന്ന് നല്‍കും