
ശബരിമല സന്നിധാനത്തും കള്ളന്മാരുടെ ശല്യം. അയ്യായിരം പേര്‍ക്ക് നിത്യേന ആഹാരം നല്‍കുന്ന ദേവസ്വം മെസില്‍ നിന്നാണ് മോഷണം പോകുന്നത്. സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളുമാണ് അടിച്ചുമാറ്റുന്നത്. ജീവനക്കാര്‍ മാത്രം ആഹാരം കഴിക്കുന്ന മെസില്‍ നിന്നാണ് കളവുപോകുന്നത്. കള്ളനെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് പോലീസും ജീവനക്കാരും.

ആഹാരം കഴിക്കുന്ന പാത്രങ്ങളും മറ്റും ജീവനക്കാരില്‍ ചിലര്‍ തന്നെ അടിച്ചുമാറ്റുന്നതാണെന്നാണ് സൂചന. മുന്നൂറോളം പേര്‍ക്ക് ഒരു നേരം ഇരിക്കാനുള്ള സൗകര്യമാണ് മെസിലുള്ളത്. എല്ലാ ദിവസവും മൂവായിരത്തോളം പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്. 2000 പേര്‍ക്ക് പാഴ്‌സലായും ഭക്ഷണം എത്തിക്കുന്നു. 42പേരാണ് മെസിലെ ജോലികള്‍ക്കായുള്ളത്. ജീവനക്കാര്‍ ഒരുമിച്ചെത്തുമ്പോള്‍ പ്ലേറ്റിനും ഗ്ലാസിനും ക്ഷാമം അനുഭവപ്പെടുന്നു. ഇതോടെയാണ് മോഷണം പോകുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്.
