ശബരിമല സംഘര്‍ഷം; അറസ്റ്റിലായത് 3345 പേര്‍, 517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ജാമ്യം ലഭിക്കാന്‍ 13 ലക്ഷം രൂപ വരെ കെട്ടി വെക്കേണ്ടിവരും

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല സംഘര്‍ഷം; അറസ്റ്റിലായത് 3345 പേര്‍, 517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ജാമ്യം ലഭിക്കാന്‍ 13 ലക്ഷം രൂപ വരെ കെട്ടി വെക്കേണ്ടിവരും

തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പട്ട് അറസ്റ്റിലായവരടെ എണ്ണം 3000 കടന്നു. ശനിയാഴ്ച വരെ അറസ്റ്റിലായത് 3345 പേരാണ്. 517 കേസുകളിലാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 122 പേര്‍ റിമാന്‍ഡിലാണ്.ശേഷിക്കുന്നവരെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രാര്‍ത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടി വേണ്ടെന്ന് ഇന്നലെ ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കാളികളായ വരെ മാത്രം റിമാന്‍ഡ് ചെയ്താല്‍ മതിയെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി യി ബസ് ഉള്‍പ്പെടെ പൊതുമുതല്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടി വെക്കേണ്ടിവരും.

0Shares