ശബരിമല വിഷയത്തിന്‍റെ കാറ്റ്പോയി; ശബരിമല കാര്യത്തില്‍ ബി.ജെ.പി എന്തുകൊണ്ട് നിയമനിര്‍മ്മാണം നടത്തുന്നില്ലെന്ന് തോമസ് ഐസക്

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വിഷയത്തിന്‍റെ കാറ്റ്പോയി; ശബരിമല കാര്യത്തില്‍ ബി.ജെ.പി എന്തുകൊണ്ട് നിയമനിര്‍മ്മാണം നടത്തുന്നില്ലെന്ന് തോമസ് ഐസക്

ശബരിമലയുടെ കാര്യത്തില്‍ ബി.ജെ.പി എന്തുകൊണ്ട് നിയമനിര്‍മ്മാണം നടത്തുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമല വിഷയത്തിന്‍റെ കാറ്റ് പോയെന്നും തോമസ് ഐസക് പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഷാനിമോള്‍ക്കെതിരെ കേസെടുത്തത്.

തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണാനുമതി നല്‍കിയ റോഡ് പണിയാണ് ഷാനിമോള്‍ തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേപോലെ തന്നെ, നടക്കാനുള്ള ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നും കിഫ്ബിക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെ നിലപാട് തിരിച്ചടിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

0Shares