ശബരിമല: യുവതീ പ്രവേശം ഒഴിവാക്കാന്‍ സര്‍ക്കാരിന് നിയമോപദേശം; അന്തിമ വിധിപ്പകര്‍പ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരണം

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല: യുവതീ പ്രവേശം ഒഴിവാക്കാന്‍ സര്‍ക്കാരിന് നിയമോപദേശം; അന്തിമ വിധിപ്പകര്‍പ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരണം

ശബരിമലയില്‍ യുവതീ പ്രവേശനം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിന് നിയമോപദേശം. സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമ വിധിപ്പകര്‍പ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നും ജയദീപ് ഗുപ്ത നിയമോപദേശം നല്‍കി.

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്നും യുവതികളെ കയറ്റാന്‍ മുന്‍പും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല, മല കയറുമെന്നു പ്രഖ്യാപിക്കുന്നവര് പ്രചാരണം ലക്ഷ്യമിടുന്നവരാണെന്നും അത് പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും. യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ യുവതികള്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ തടയുമെന്ന നിലപാടിലാണ് ബി.ജെ.പിയും, ശബരിമല കര്‍മസമിതി, ആചാര സംരക്ഷണ സമിതി പോലുള്ള സംഘടനകളും.

0Shares