പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ നിലയ്ക്കലില്‍ സ്ത്രീയുടെ ആത്മഹത്യശ്രമം. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ സ്ത്രീ മരത്തില്‍ കയറിയാണ് ആത്മഹത്യശ്രമം നടത്തിയത്. അതേസമയം, പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ എ.ഡി.ജി.പി അനില്‍ കാന്ത് നിലയ്ക്കലിലേക്ക് തിരിച്ചു. ഡി.ജി.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്. കൂടാതെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും വനിത പൊലീസിനെ നിയോഗിക്കാന്‍ ഉത്തരവ്.
രണ്ട് ബറ്റാലിയന്‍ വനിത പൊലീസിനെയാണ് പമ്പയിലും നിലയ്ക്കലും നിയോഗിക്കുന്നത്. ഇന്ന് വൈകുന്നേരം തന്നെ കൂടുതല്‍ പൊലീസ് സംഘം എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്തെ സംഘര്‍ഷം തടയുന്നതിന് ആവശ്യമായ പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിത പൊലീസിനെ പമ്പയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.
ശബരിമല: പ്രതിഷേധവുമായി നിലയ്ക്കലില്‍ സ്ത്രീയുടെ ആത്മഹത്യാ ശ്രമം