ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി: യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി: യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

ഒന്‍പത് മാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എ. എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിശാല ബെഞ്ചിലേക്ക് വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടുകയായിരുന്നു. വിയോജന വിധിയുമായി ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രംഗത്തെത്തി. ഏഴംഗ ഭരണ ഘടന ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. മുസ്ലീം സ്ത്രീകളുടെയും പാഴ്‌സി സ്ത്രീകളുടെയും ആരാധനാലായങ്ങളിലേക്കുള്ള പ്രവേശനവും ബഞ്ച് പരിഗണിക്കും.

ജസ്റ്റിസ് നരിമാനാണ് ന്യൂനപക്ഷ വിധി വായിച്ചത്. എല്ലാ ഹര്‍ജികളും തള്ളിക്കളയുന്നെന്നും സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിധി നടപ്പാക്കണം. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നുവെന്നുമായിരുന്നു അദ്ദേഹം വിധിയില്‍ വായിച്ചത്. 2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം നല്‍കി വിധി പുറപ്പെടുവിച്ചിരുന്നത്.

0Shares