തിരുവനന്തപുരം: യുവതികള്‍ കയരിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമെന്നും അത് ഗൗരവമായി കാണണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവതികള്‍ ദര്‍ശനം നടത്തിയതും വനിതാമതിലും തമ്മില്‍ ബന്ധമില്ല. 1991 വരെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശനം നടത്തിയിരുന്നു.
യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് പരിഹാരക്രിയ നടത്തേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തുന്ന സമരത്തെ കോടിയേരി പരിഹസിച്ചു. ആരാണ് ഉപവാസം നടത്തുന്നതെന്ന് നേതാക്കള്‍ക്കും പോലും അറിയില്ല. എന്തുകൊണ്ട് പി.എസ്.ശ്രീധരന്‍ പിള്ള ഉപവാസം നടത്തുന്നില്ലെന്നും കോടിയേരി ചോദിച്ചു.
ശബരിമല നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി