ശബരിമല തന്ത്രി തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല തന്ത്രി തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

തിരുവനന്തപുരം: ശബരിമലയിലെ മുതിര്‍ന്ന തന്ത്രി തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 94 വയസ്സായിരുന്നു.
ദീര്‍ഘനാളായി അദ്ദേഹം അസുഖ ബാധിതനായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെങ്ങന്നൂരിലെ വസതിയിലായിരുന്നു അന്ത്യം. താഴ്മണ്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ്. 18ാം വയസ്സ് മുതല്‍ ശബരിമലയില്‍ താന്ത്രിക കര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു. ശബരിമലയില്‍ തീപിടിത്തത്തിനു ശേഷം നനടന്ന പുനഃപ്രതിഷ്ഠയില്‍ സഹ കാര്‍മികനായിരുന്നു.ശബരിമല ക്ഷേത്രത്തിന്റെ അടക്കം രാജ്യത്തിന് അകത്തും പുറത്തുമുള്ള 500-ല്‍ അധികം ക്ഷേത്രത്തിന്റെ തന്ത്രിയായിരന്നു. 1928 ജൂലൈ 28 നാണ് ജനനം. പ്രായാധിക്യം മൂലം മലകയറാന്‍ ബുദ്ധിമുട്ടുണ്ടായതോടെ ചെറുമകന്‍ മഹേഷ് മോഹനന്‍ ആയിരുന്നു ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്. സംസ്‌കാരം പിന്നീട്.

0Shares