തിരുവനന്തപുരം/ പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച തന്ത്രിയോട് വിശദീകരണം ചോദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനത്തിന് പിന്നാലെ
തന്ത്രിയെ മാറ്റുന്നകാര്യത്തിൽ പ്രതികരണവുമായി ദിവസം മന്ത്രി. തന്ത്രിയോട് പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ആവശ്യപ്പെട്ടത്. അതുകൊണ്ട്തന്നെ പതിനഞ്ചു ദിവസത്തിന് ശേഷം തന്ത്രിയുടെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും ദേവസ്വംമന്ത്രി പറഞ്ഞു. തന്ത്രിയെ നിയമിച്ചത് ദേവസ്വം ബോര്‍ഡാണ്. അതിനാൽ ആവശ്യമെങ്കിൽ തന്ത്രിയെ മാറ്റാന്‍ സാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ ആര്‍.എസ്.എസ് തന്ത്രിയെ ആയുധമാക്കി. അതിനാൽ തന്ത്രയുടെ നീക്കങ്ങളെ സർക്കാർ ഗൗരവപൂർവ്വം വീക്ഷിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചത് മുഖ്യമന്ത്രി സ്ഥിരീകരിച്ചയുടനാണ് തന്ത്രി കണ്ഠര് രാജീവരുടെ നിര്‍ദ്ദേശാനുസരണം നട അടച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ തന്ത്രി ടെലിഫോണില്‍ വിളിച്ചിരുന്നുവെങ്കിലും സ്വമേധയാ ശുദ്ധികലശം നടത്തുകയാണെന്ന് പറയുകയായിരുന്നു. ഈ നടപടി സുപ്രിംകോടതിവിധിയുടെ അന്തഃസത്തയ്ക്ക് ചേരുന്നതല്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് തന്ത്രിയോട് വിശദീകരണം തേടിയത്. ദേവസ്വം കമ്മീഷണർ എൻ.വാസുവിന്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ശബരിമല തന്ത്രിയെ മാറ്റാൻ സാധ്യത; നടപടി യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച സാഹചര്യത്തിൽ