ശബരിമല: കോടതി വിധി സർക്കാർ നടപ്പാക്കും; വിധിയില്‍ കൂടുതല്‍ വ്യക്തതവേണമെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല: കോടതി വിധി സർക്കാർ നടപ്പാക്കും; വിധിയില്‍ കൂടുതല്‍ വ്യക്തതവേണമെന്ന് മുഖ്യമന്ത്രി

സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ യുവതി പ്രവേശന വിധി വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. പുനപരിശോധനാ വിധികളില്‍ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. നേരത്തെയുള്ള വിധി അതേ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares