ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങുന്നുവെന്നും രാഹുല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
താനും പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കുന്നു. നേരത്തെ ശബരിമലയില്‍ സമരത്തിന് പിന്തുണ തേടി കേരള നേതാക്കള്‍ എത്തിയപ്പോഴും രാഹുല്‍ സമാനമായ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പ്രത്യക്ഷമായ കൊടി പിടിച്ചുള്ള സമരം വേണ്ടെന്നാണ് രാഹുല്‍ അന്ന് വ്യക്തമാക്കിയത്. ശബരിമല യുവതീപ്രവേശത്തിനെതിരെ നിലപാടെടുത്ത കെ.പി.സി.സിക്ക് തിരിച്ചടിയാണ് പാര്‍ട്ടി അധ്യക്ഷന്റെ നിലപാട്.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം; കെ.പി.സി.സി യെ തള്ളി രാഹുല്‍ ഗാന്ധി