ശബരിമലയില്‍ പകലും നിയന്ത്രണമുണ്ടെന്ന് പോലീസ്; നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും തിരക്കില്ലാതെ സന്നിധാനം

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ പകലും നിയന്ത്രണമുണ്ടെന്ന് പോലീസ്; നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും തിരക്കില്ലാതെ സന്നിധാനം

പമ്പ: ശബരിമലയില്‍ പകല്‍ സമയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാല്‍ പിന്നെ രണ്ടു മണി വരെയാണ് നിയന്ത്രണം. മണ്ഡലകാലത്ത് നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും ഇന്ന് സന്നിധാനത്ത് ഭക്തജനത്തിരക്ക് കുറവായിരുന്നു. പതിനെട്ടാം പടിയില്‍ വരി നില്‍ക്കാതെ തന്നെ കയറുന്ന സ്ഥിതിയാണ് നിലവില്‍. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള ബസുകളില്‍ ആളുകള്‍ നിറയുന്നതിനനുസരിച്ച് പുറപ്പെട്ടാല്‍ മതിയെന്നാണ് പോലീസ് കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി ബസുകള്‍ ഇപ്പോള്‍ നിലയ്ക്കല്‍ പിടിച്ചിട്ടിരിക്കുകയാണ്.കഴിഞ്ഞ രണ്ടു തവണ നട തുറന്നപ്പോഴും പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്ന വലിയ നടപ്പന്തല്‍ ഇത്തവണ ശാന്തമാണ്. നടപ്പന്തലില്‍ തങ്ങാന്‍ ആരെയും അനുവദിക്കുന്നില്ല. സംശയം തോന്നുന്ന ആരെയും നടപ്പന്തല്‍ നില്‍കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. സുരക്ഷാ പരിശോധനകള്‍ പോലീസ് കര്‍ശനമായി തുടരുമ്പോഴും തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ട്. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്തി മടങ്ങുന്നതിന് തടസങ്ങളില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിത്തന്നെയാണ് പകലും നിയന്ത്രണമേര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

0Shares