ശബരിമലയില്‍ എരുമേലിപേട്ട തുള്ളല്‍ ഇന്ന്.

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ എരുമേലിപേട്ട തുള്ളല്‍ ഇന്ന്.

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ശ്രീകൃഷ്ണ പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ പേട്ടതുള്ളല്‍ ആരംഭിക്കും. ആദ്യം പേട്ട തുള്ളുന്നത് സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘമാണ്. രാവിലെ 11 മണിക്ക് കൊച്ചമ്പലത്തില്‍ നിന്ന് പുറപ്പെടുന്ന പേട്ട സംഘത്തെ വാവര് പള്ളിയില്‍ ജമാ അത്ത് ഭാരവാഹികള്‍ സ്വീകരിക്കും.

തുടര്‍ന്ന് നൈനാര്‍ മസ്ജിദില്‍ നിന്ന് വാവരുടെ പ്രതിനിധിയെ ഒപ്പം കൂട്ടി എരുമേലിയിലെ വലിയമ്പലത്തിലേക്ക് സംഘം നീങ്ങും. രണ്ടാമത് പേട്ടതുള്ളുന്നത് ആലങ്ങാട് സംഘമാണ്. ഉച്ചകഴിഞ്ഞ് ആകാശത്ത് വെള്ളി നക്ഷത്രം പ്രത്യക്ഷപ്പെടുമ്പോഴാണ് ഇവരുടെ പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. പേട്ട തുള്ളിയെത്തുന്ന ഇരു സംഘത്തെയും വലിയമ്പലത്തില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിക്കും.

0Shares