ശബരിമലയില്‍ ഉടന്‍ എത്തും; ദിവസം ഏതെന്ന് പറയില്ലെന്നു തൃപ്തി ദേശായി; തൃപ്തി മലയിലെത്തുന്നത് ആണ്‍വേഷത്തിലോ?

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ ഉടന്‍ എത്തും; ദിവസം ഏതെന്ന് പറയില്ലെന്നു തൃപ്തി ദേശായി; തൃപ്തി മലയിലെത്തുന്നത് ആണ്‍വേഷത്തിലോ?

പൂനെ: ശബരിമല ദര്‍ശനത്തിനായി ഉടന്‍ തന്നെ എത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. എന്നാണ് വരുന്നതെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കഴിഞ്ഞ തവണ പരസ്യമായി തിയതി പ്രഖ്യാപിച്ച് വന്നതിനാലാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ സാധിക്കാതിരുന്നതെന്നും തൃപ്തി ദേശായി പറഞ്ഞതായി ഒരുമലയാളം ദിനപത്രം റിപോര്‍ട്ട് ചെയ്തു. ശബരിമലയില്‍ ഇനിയെത്തുമ്പോള്‍ മുന്‍പ് സംഭവിച്ച പോലുള്ള കാര്യങ്ങള്‍ ഉണ്ടാകില്ല. വീണ്ടും ശബരിമലയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കേരള പൊലീസുമായി സംസാരിച്ചിരുന്നു. ഉറപ്പായും സുരക്ഷ നല്‍കാമെന്നാണ് അവര്‍ പറഞ്ഞത്. കഴിഞ്ഞ തവണ സംഭവിച്ചത് പോലെ മുന്‍കൂട്ടി തിയതി പ്രഖ്യാപിച്ച് വരാതെ ആരെയും അറിയിക്കാതെ വരാനാണ് അവര്‍ പറഞ്ഞത്. കേരള പൊലീസിന്റെ ഭാഗത്ത് നിന്നും പരിപൂര്‍ണ സുരക്ഷ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ തവണ സംഭവിച്ച പിഴവ് ആവര്‍ത്തിക്കാതിരിക്കാനുളള തയ്യാറെടുപ്പുകള്‍ ഇത്തവണ നടത്തും. ആത്യന്തികമായി ശബരിമലയിലെ യുവതി പ്രവേശനമാണ് ലക്ഷ്യം. അത് സാധ്യമാകുന്ന തരത്തിലായിരിക്കും അടുത്ത വരവ്. ഇനിയുളള വരവില്‍ ശബരിമലയില്‍ അയ്യപ്പനെ കണ്ട് തൊഴുതിട്ടേ മടങ്ങൂ.
ദര്‍ശനം നടത്തി തിരികെ പോയതിന് ശേഷം മാത്രമായിരിക്കും അക്കാര്യം പുറത്ത് അറിയുക എന്നും തൃപ്തി ദേശായി പറയുന്നു. അതേസയം തൃപ്തി ആണ്‍വേഷത്തില്‍ ശബരിമലയിലെത്താന്‍ സാധ്യയുണ്ടെന്ന വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്.

0Shares