ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ കേടുപാട്

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ കേടുപാട്

ശബരിമല: കൊടിമരത്തില്‍ കേടുപാട് കണ്ടെത്തി. ശബരിമല സന്നിധാനത്തെ പുതിയ സ്വര്‍ണ്ണ കൊടിമരത്തിലെ ചില ഭാഗത്താണ് നിറംമാറ്റം കണ്ടെത്തിയത്. രാസപദാര്‍ത്ഥം ഉപയോഗിച്ച് നിറംമാറ്റം വരുത്തിയതെന്നാണ് സൂചന. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. പ്രത്യേക ഫോറന്‍സിക് സംഘത്തെ അയക്കാമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

0Shares