ശബരിമലയിലെ സ്ത്രീപ്രവേശനം; തിങ്കളാഴ്ച്ച സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയിലെ സ്ത്രീപ്രവേശനം; തിങ്കളാഴ്ച്ച സംസ്ഥാന വ്യാപക ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനവ്യാപക ഹര്‍ത്താലിന് ശിവസേനയുടെ ആഹ്വാനം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി നിരാശാജനകമാണെന്നും മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍.എസ്.എസ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയമായ മറ്റ് അജണ്ടകളുള്ളതുകൊണ്ടാണെന്നും ശിവസേന ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു മുന്‍പു തന്നെ ശബരിമലയില്‍ ആചാരങ്ങള്‍ നിലനിന്നിരുന്നു. അതു സംരക്ഷിക്കണം. ക്ഷേത്രത്തിന്റെ ആരാധന എങ്ങനെ വേണമെന്ന് ഒരു ഭരണഘടനയിലും എഴുതിവച്ചിട്ടില്ല. അതു നിശ്ചയിക്കാനുള്ള അവകാശം ക്ഷേത്ര തന്ത്രിക്കും ആചാര്യന്‍മാര്‍ക്കുമാണെന്ന് അദ്ദേഹം പറഞ്ഞു.

0Shares