ചെന്നൈ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപത്തിനെതിരേ തമിഴ് സ്ത്രീകള്‍.
വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനിടെ ശബരിമല വിഷയം ആസ്പദമാക്കിയ മ്യൂസിക് വൈറലാകുന്നു. നാല് യുവതികള്‍ ചേര്‍ന്ന് ചുവട് വച്ച് പാട്ട് പാടുന്ന വിഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തമിഴിലാണ് പാട്ടിന്റെ വരികള്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ കാണുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് അയിത്തം കല്‍പിക്കുന്നത് എന്തിനെന്ന് ചോദിച്ചുകൊണ്ടാണ് പാട്ട് തുടങ്ങുന്നത്.
‘അയ്യപ്പന്‍ ബ്രഹ്മചാരിയാണ്, അയ്യപ്പന് അക്കാര്യത്തില്‍ സംശയമില്ല, ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സംശയമില്ല, സംശയമുള്ളവരാണ് വീട്ടിലിരിക്കേണ്ടത്..’- തുടങ്ങിയ വരികളിലൂടെ ആര്‍എസ്എസ്- സംഘ ശക്തികളോടാണ് യുവതികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും വാദിക്കുന്നതും പാട്ടില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സ്ത്രീകള്‍ വേണം, പക്ഷേ അമ്പലത്തിലെത്തുമ്പോള്‍ മാത്രം അവര്‍ അയിത്തമുള്ളവരാകുന്നുവെന്നും, മേല്‍ വസ്ത്രം ധരിച്ചതിന് സ്ത്രീകളുടെ മുലകളരിയുകയും, മുലക്കരം ചാര്‍ത്തുകയും ചെയ്ത നാടിന്റെ പാരമ്പര്യമാണോ നിങ്ങള്‍ പറയുന്നതെന്നും ഇവര്‍ പാട്ടിലൂടെ ചോദിക്കുന്നു.