ശത്രുക്കള്‍ വെടിവയ്ക്കുന്നതിനു മുന്‍പ് അവരെ വെടിവച്ചു വീഴ്ത്തുക: മന്ത്രി മനോഹര്‍ പരീക്കര്‍.

  • Post category:news
  • Reading time:1 min read
You are currently viewing ശത്രുക്കള്‍ വെടിവയ്ക്കുന്നതിനു മുന്‍പ് അവരെ വെടിവച്ചു വീഴ്ത്തുക: മന്ത്രി മനോഹര്‍ പരീക്കര്‍.

പനജി (ഗോവ) : തോക്കുധാരികളായ ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെങ്കില്‍ അവരെ ആദ്യം വെടിവച്ചു കൊല്ലണമെന്നാണ് ഇന്ത്യന്‍ സേനയ്ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇതിലൂടെ മാത്രമേ എതിരാളികള്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കഴിയുള്ളൂവെന്നും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആദ്യം ശ്രദ്ധ വച്ചത് അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

manohar-parrikar-pti_650x400_61452499131

30 വര്‍ഷം ഭരണത്തിലിരുന്നിട്ടും അഴിമതി നടത്തിയതല്ലാതെ പുതിയ യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല എന്ന് പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ കടുത്ത ഭാഷയില്‍ മന്ത്രി വിമര്‍ശിച്ചു. അരുണാല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള മലയോരപ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള എം777 യുദ്ധ പീരങ്കികള്‍ വാങ്ങാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

manohar-parrikar-pathankot_650x400_41452506088

0Shares