ശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ പാലം തകര്‍ന്നു; അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing ശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ പാലം തകര്‍ന്നു;  അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു

മുംബൈ: ശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ പാലം തകര്‍ന്നു വീണു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുംബൈ അന്ധേരിയിലെ ഗോഖെയില്‍ പാലമാണ് തകര്‍ന്നു വീണത്. തിങ്കളാഴ്ച രാവിലെ 7:30 ഓടെയായിരുന്നു സംഭവം.കിഴക്കൻ അന്ധേരിയെയും പടിഞ്ഞാറന്‍ അന്ധേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗോഖലെ പാലത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. റെയില്‍വേ പാളത്തിലേയ്ക്കാണ് പാലം തകര്‍ന്നു വീണത് ഇതോടെ റെയില്‍ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥലത്ത് പൊലീസും ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വരുന്ന 24 മണിക്കൂറ് നേരത്തേക്കും മഴ തുടരാനാണ് സാധ്യതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഏറ്റവും തിരക്കുള്ള ഭാഗത്താണ് തകര്‍ന്നുവീണത്. കനത്തമഴയെത്തുടര്‍ന്ന് മുംബൈയില്‍ തന്നെ താനയില്‍ കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു.കഴിഞ്ഞ സപ്തംബറില്‍ മുബൈയിലെ എല്‍ഫിന്‍സ്‌റ്റോണ്‍ റോഡിലുള്ള നടപ്പാതയില്‍ തിക്കിലും തിരക്കിലുംപെട്ട് 23 പേര്‍ മരിച്ചിരുന്നു.

0Shares