
വയനാട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഒലിവയല്‍ കോളനിയിലെ എട്ട് കുടുംബങ്ങളെയാണ് ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചത്. മീനങ്ങളാടി ജി.എല്‍പി സ്കൂളിലാണ് ജില്ലയിലെ ആദ്യ ക്യാംപ് തുറന്നിട്ടുള്ളത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.
