കണ്ണൂര്‍: വ്യാപാര- വ്യവസായ രംഗത്ത് ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കേന്ദ്ര വ്യാപാര വകുപ്പ് മന്ത്രി സുരേഷ് പ്രഭാകര പ്രഭുവുമായി കൂടിക്കാഴ്ച്ച നടത്തി. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ്, ഫ്ളൈവുഡ് ആന്‍ഡ് ബ്ലാക്ക് ബോര്‍ഡ് മാനുഫാക്ച്ചര്‍ അസോസിയേഷന്‍, കെ.ടി.ഇ.ഒ എന്നിവ സംയുക്തമായാണ് കാസര്‍കോട് താജ് ബേക്കല്‍ റിസോര്‍ട്ടില്‍ കൂടിക്കാഴ്ച്ച നടത്തിയത്.
കെ.വിനോദ് നാരായണന്‍, അധ്യക്ഷനായി. ഉത്തരമലബാറിന്റെ വികസന സാധ്യതകളെപറ്റി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എം.ഡി തുളസിദാസ് സംസാരിച്ചു. കണ്ണൂര്‍ ജില്ലാ പ്ലൈവുഡ് ആന്‍ഡ് ബ്ലാക്ക് ബോര്‍ഡ് മാനുഫാക്ച്ചര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ് മുഹമ്മദലി മന്ത്രിയെ പൊന്നാടയണിയിച്ചു. ചേമ്പര്‍ ഓണററി സെക്രട്ടറി സഞ്ജയ് ആറാട്ട് പൂവാടന്‍, കെ.ടി.ഇ.ഒ പ്രസിഡന്റ് രാമകൃഷ്ണന്‍ തൊപ്പിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ കാലിക്കറ്റ് ചേമ്പര്‍ ഓഫ് കോമേഴ്സ്, മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ്, കാനറാ ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വയനാട് ചേമ്പര്‍ ഓഫ് കോമേഴ്സ്, കോഫി ലവേഴ്സ് അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു.
വ്യാപാര രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി