വ്യാജ മദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 130 കടന്നു

  • Post category:news
  • Reading time:1 min read
You are currently viewing വ്യാജ മദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 130 കടന്നു

ഗുവാഹത്തി: ആസമിലെ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 130 കടന്നു. തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. ഇരുന്നൂറോളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആ​സാ​മി​ലെ ഗോ​ലാ​ഘ​ട്ട്, ജോ​ര്‍​ഹ​ട്ട് ജി​ല്ല​ക​ളി​ലെ ആളുകളാണ് മ​രിച്ച​ത്.

മ​ര​ണ​സം​ഖ്യ ഇ​നി​യും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. രണ്ട് എക്‌സൈസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ആസാം മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

 

0Shares