വയനാട്: വെള്ളമുണ്ടയില്‍ വ്യാജ മദ്യം കഴിച്ച രണ്ട് യുവാക്കള്‍ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ പ്രമോദ്(32), ബന്ധുവായ പ്രസാദ്(36) എന്നിവരാണ് മരിച്ചത്. രാത്രി മദ്യം കഴിച്ചശേഷം ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. മദ്യത്തില്‍ വിഷാംശമുള്ളതായി സംശയമുണ്ട്.
ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു. പ്രമോദിന്റെ പിതാവ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇതും മദ്യം കഴിച്ചതിനെ തുടര്‍ന്നാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.
വ്യാജ മദ്യം കഴിച്ച് യുവാക്കള്‍ കുഴഞ്ഞുവീണു മരിച്ചു