വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്; ദമാമിലെ ആശുപത്രികളില്‍ ജോലി നേടിയ ഏഴ് മലയാളി നഴ്‌സുമാര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്; ദമാമിലെ ആശുപത്രികളില്‍ ജോലി നേടിയ ഏഴ് മലയാളി നഴ്‌സുമാര്‍ അറസ്റ്റില്‍

ദമ്മാം: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ദമാമിലെ ആശുപത്രികളില്‍ ജോലി നേടിയ ഏഴ് മലയാളി നഴ്‌സുമാര്‍ അറസ്റ്റില്‍. ദമ്മാമില്‍ നിന്നാണ് ഏഴ് മലയാളി നഴ്‌സുമാരെയും പിടികൂടിയത്. കുവൈറ്റിലേക്ക് എത്താന്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചാണ് ജോലിനേടിയത്. എല്ലാവരെയും ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദമ്മാമിലെ നാലു പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ കുടുങ്ങിയത്ചിലത് ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങളോ ഇവര്‍ ഏത് ജില്ലയില്‍പ്പെട്ടവരാണെന്നോ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയില്‍ ജോലി ചെയ്യാന്‍ എത്തുന്ന വിദേശ നഴ്‌സുമാര്‍ക്ക് നാട്ടിലെ ആശുപത്രികളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. കൃത്യമായ പ്രവൃത്തി പരിചയമില്ലാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എത്തിയവരാണ് പിടിയിലായവരെല്ലാം.2005 ന് ശേഷം സൗദിയില്‍ വന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കിയിരുന്നു. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക് നാട്ടില്‍ രണ്ട് വര്‍ഷം പ്രവൃത്തിപരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. അതേസമയം ദമ്മാമില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പിടിക്കപ്പെട്ട നഴ്‌സുമാര്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. അഡ്വക്കെറ്റിനെ നിയമിച്ച് നിയമപരമായി ഇതിനെ നേരിടാനാണ് നഴ്‌സുമാര്‍ ഒരുങ്ങുന്നത്. എംബസ്സി ക്രിയാത്മകമായി ഇടപെട്ടാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് മലയാളി നഴ്‌സുമാര്‍.
പരിശോധിക്കുന്ന കണ്‍സള്‍ട്ടന്‍സിയുടെ പരിശോധന രീതിയില്‍ അപാകത ഉണ്ടെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്.
സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത അന്വേഷിക്കുന്ന കണ്‍സള്‍ട്ടന്‍സിയുടെ അന്വേഷണ രീതിയില്‍ അപാകതകള്‍ ഉണ്ട് എന്നാണ് തെളിഞ്ഞു വരുന്നത്. ഇത് മന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ നഴ്‌സുമാര്‍ എംബസ്സിയുടെ സഹായം തേടിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അറിയാതെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ നാട്ടിലെ ട്രാവല്‍ ഏജന്‍സിക്കെതിരെയും എംബസ്സിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

0Shares