വ്യാജ നോട്ട് അച്ചടി: വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേര്‍ പിടിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing വ്യാജ നോട്ട് അച്ചടി: വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേര്‍ പിടിയില്‍.

ഹൈദരാബാദ്: പുതിയ 2000 രൂപയുടെ വ്യാജ നോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ നിന്ന് 36 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്. കോളേജ് കാന്റീനില്‍ വ്യാജ നോട്ടുകള്‍ എത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഇവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പേരെയും പോലീസ് കുടുക്കിയത്.

0Shares