
സാന്‍ഫ്രാന്‍സിസ്കോ: വ്യാജ അക്കൗണ്ടുകള്‍ക്ക് എട്ടിന്റെ പണിയുമായി ഫേസ്ബുക്ക്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്ക് ഉപയോക്താക്കളോട് അവരുടെ ഫോട്ടോ ആവശ്യപ്പെടും. ഉപയോക്താക്കളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രമാണ് അക്കൗണ്ടുകള്‍ ബോട്ടുകളല്ലെന്നും വ്യാജമല്ലെന്നും തിരിച്ചറിയുന്നതിനായി ഫേസ്ബുക്ക് ആവശ്യപ്പെടുക. ഫോട്ടോ വെരിഫിക്കേഷന് നടക്കുന്ന സമയത്ത് അക്കൗണ്ടുകള്‍ ലോക്ക് ചെയ്യപ്പെടും. എന്തെങ്കിലും കൃത്രിമത്വം കണ്ടെത്തുകയാണെങ്കില്‍ ആ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് ന്റെ നിയന്ത്രണത്തിലായിമാറും.

ഇക്കാര്യം സ്ഥിരീകരിച്ച ഫേസ്ബുക്ക്. അക്കൗണ്ട് ഉണ്ടാക്കുക, ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുക പരസ്യങ്ങള്‍ക്ക് പണമടയ്ക്കുക തുടങ്ങിയ വെബ്സൈറ്റിലെ വിവിധ മേഖലകളിലെ സംശയാസ്പദമായ ഇടപെടലുകള്‍ കണ്ടെത്തുന്നതിനും വേണ്ടിയാണെന്നും വ്യക്തമാക്കുന്നു. ഫോട്ടോ ടെസ്റ്റ് ഇത്തരം ഐഡന്റിറ്റി ടെസ്റ്റുകളില്‍ ഒന്നു മാത്രമാണെന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.
അക്കൗണ്ട് ഉടമകള്‍ മനുഷ്യരാണോ അതോ ബോട്ടുകളാണോ എന്നറിയാന്‍ ‘കാപ്ച’ (Captcha) പോലുള്ള ചലഞ്ച് റെസ്പോണ്‍സ് ടെസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘നിങ്ങളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രം അപ്ലോഡ് ചെയ്യുക, അത് പരിശോധിച്ച ശേഷം ഞങ്ങളുടെ സെര്‍വറുകളില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്യപ്പെടും’ എന്നാണ് ട്വിറ്ററില്‍ പ്രചരിച്ച ഫേസ്ബുക്കിന്റെ ഐഡന്റിറ്റി ടെസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടില്‍ ഉള്ളത്.
