ബീജിംഗ്(ചൈന): ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ഒരു വ്യവസായ പാര്‍ക്കില്‍ നടന്ന സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വ്യവസായ ശാലകള്‍ കൂടുതലുള്ള ചൈനയില്‍ അപകടങ്ങളും സാധാരണയാണ്. എന്നാല്‍ ആളുകളുടെ മരണസംഖ്യ കൂടിയതിനാല്‍ ഈ അപകടത്തിന്റെ തീവ്രത ഭീകരമാണെന്നാണ് വിവരം.
വെള്ളിയാഴ്ച്ച പുലച്ചയോടെയായിരുന്നു അപകടം. തീ പടര്‍ന്ന് ഫാക്ടറി തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചതായി ചൈനയിലെ മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.