വ്യത്യസ്തമായ കാലാവസ്ഥാ റിപ്പോര്‍ട്ട്; വൈറലായ ദ വെതര്‍ ചാനലിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ട് ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് കണ്ടത് (വീഡിയോ)

  • Post category:news
  • Reading time:1 min read
You are currently viewing വ്യത്യസ്തമായ കാലാവസ്ഥാ റിപ്പോര്‍ട്ട്; വൈറലായ ദ വെതര്‍ ചാനലിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ട് ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് കണ്ടത് (വീഡിയോ)

വാഷിംഗ്ടണ്‍; യു.എസി.ന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്ലോറന്‍സ് കൊടുങ്കാറ്റിനെ തുടര്‍ന്ന് നാല് പേരാണ് മരിച്ചത്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത 48 മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഫ്ലോറന്‍സ് ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയയില്‍ ദ വെതര്‍ ചാനലിന്റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ടിംഗ് വൈറലാകുകയാണ്. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് കാണിച്ചു ഇവരുടെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി ചിത്രീകരിച്ചിട്ടുണ്ട്. മിക്സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് വെള്ളം മൂന്ന് അടി, ആറ് അടി, ഒമ്പത് അടി എന്നിങ്ങനെ വ്യത്യസ്ഥ നിലയിലെത്തുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്.

0Shares