വ്യത്യസ്തനായ ബാര്‍ബര്‍: മുടിവെട്ടുന്നത് തലയില്‍ തീയിട്ടു കൊണ്ട്.

  • Post category:news
  • Reading time:1 min read
You are currently viewing വ്യത്യസ്തനായ ബാര്‍ബര്‍: മുടിവെട്ടുന്നത് തലയില്‍ തീയിട്ടു കൊണ്ട്.

മുംബൈ: വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല… എന്നു പറഞ്ഞ പോലെയായി. മുടി കത്തിച്ചു കൊണ്ട് മുടി വെട്ടുന്ന ഈ ബാര്‍ബറുടെ ഊരും പേരും ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. മുന്നിലിരിക്കുന്ന കസ്റ്റമറുടെ തലയില്‍ തീപിടിപ്പിക്കുന്ന പൊടിയും ദ്രാവകവും ചേര്‍ത്ത് തേച്ചു പിടിപ്പിക്കും.

അതിനു ശേഷം ലൈറ്റര്‍ ഉപയോഗിച്ച് മുടികത്തിക്കും തുടര്‍ന്ന് തീ പിടിച്ചു കൊണ്ടിരിക്കെ തന്നെ ചീര്‍പ്പ് ഉപയോഗിച്ച് കൊണ്ട് തലമുടി ചീകി ശരിയാക്കും. കസ്റ്റമര്‍ക്ക് ആവശ്യമുള്ള ഷെയ്പ് ആകുന്നതുവരെ ഈ രീതി തുടര്‍ന്നു കൊണ്ടിരിക്കും. അസാധാരണമായ ‘ബാര്‍ബേറിയന്‍’ സ്റ്റൈല്‍ കാണാന്‍ നിരവധി ആള്‍ക്കാരാണ് കടയില്‍ തടിച്ച് കൂടിയിരിക്കുന്നത്.

https://www.youtube.com/watch?v=LCd8ZCJh_i0

0Shares