വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ പാമ്പിനെ പിടിക്കുന്ന രീതിക്കെതിരെയും പഴി കേട്ടു; പാമ്പിന്‍ വിഷം വില്‍ക്കുന്നുവെന്നും ചിലര്‍ പ്രചരിപ്പിച്ചു; വാവ സുരേഷും പാമ്പ് പിടിത്തവും

  • Post category:news
  • Reading time:1 min read
You are currently viewing വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ പാമ്പിനെ പിടിക്കുന്ന രീതിക്കെതിരെയും പഴി കേട്ടു; പാമ്പിന്‍ വിഷം വില്‍ക്കുന്നുവെന്നും ചിലര്‍ പ്രചരിപ്പിച്ചു; വാവ സുരേഷും പാമ്പ് പിടിത്തവും

പാമ്പുപിടിത്തം നിര്‍ത്തുമെന്ന തീരുമാനം മാറ്റി വാവ സുരേഷ്. ആളുകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ കേസുകളിലൊന്നും പോലീസ് നടപടിയെടുത്തില്ലെന്നും സുരേഷ് ആരോപിച്ചു. തനിക്കെതിരെയുളള ആസൂത്രിതമായ സൈബര്‍ ആക്രമണത്തില്‍ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്.

പാമ്പിനെ പിടിക്കാന്‍ വരണമെന്നാവശ്യപ്പെട്ട് വ്യാജഫോണ്‍ സന്ദേശങ്ങളും പതിവായി. പ്രളയത്തിന് ശേഷം നിരവധി പാമ്പുപിടിത്തക്കാര്‍ രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി ഇത്തരത്തില്‍ വഷളായത്. പാമ്പുകളേക്കാള്‍ വിഷമുളള മനുഷ്യരാണ് തന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും വാവ സുരേഷ് പറഞ്ഞു. തീരുമാനമറിഞ്ഞ് നിരവധി പേര്‍ പാമ്പുപിടിത്തം നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടു.

സാധാരണക്കാരായ ഒട്ടേറെ പേര്‍ക്ക് തീരുമാനം ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് തിരുത്തുന്നത്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ പാമ്പിനെ പിടിക്കുന്ന രീതിക്കെതിരെയും പഴി കേട്ടു. താന്‍ പാമ്പിന്‍ വിഷം വില്‍ക്കുന്നുവെന്നും ചിലര്‍ പ്രചരിപ്പിച്ചു. 29 വര്‍ഷമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാല ഉള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നതായി അറിയിച്ചത്.

0Shares