
വാരണാസി: വോട്ടു ബാങ്ക് ലക്ഷ്യമിട്ടല്ല തന്റെ പ്രവർത്തനങ്ങൾ. പാർട്ടിയേക്കാളും രാജ്യത്തിനാണ് മുൻതൂക്കം നൽകുന്നത്. ഞങ്ങളെ സംബന്ധിച്ച് ജനാധിപത്യമെന്നത് രാഷ്ട്രീയമോ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതോ അല്ല. രാജ്യത്തിന്റെ നന്മ മാത്രമാണു ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി മോദി. വാരാണസിയിലെ സഹാറൻപുരിൽ പശു ആരോഗ്യമേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ദരിദ്രരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണു തന്റെ ലക്ഷ്യം. 2022ൽ രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുൻപായി അവരുടെ സാഹചര്യങ്ങളിൽ മാറ്റം വരുത്തും. അടുത്ത അഞ്ചു വർഷത്തേക്കുള്ള ഞങ്ങളുടെ ലക്ഷ്യമിതാണ്. മോദിപറയുന്നു.വൃത്തിയുള്ള ഇന്ത്യ എന്നാൽ ആരോഗ്യമുള്ള ഇന്ത്യ എന്നാണ് അർഥമെന്നും മോദി പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി മോദി സഹാറൻപുരിൽ കക്കൂസിന് തറക്കല്ലിട്ടു. പശു ആരോഗ്യമേള സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
