
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനില്‍ തകരാറുണ്ടായിരുന്നെന്ന് പരാതിപ്പെട്ട യുവാവ് അറസ്റ്റില്‍. എന്നാല്‍ ആരോപണം തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് നേരത്തെ പരാതിക്കാരനെതിരെ കേസെടുക്കുകയും ഉടന്‍ തന്നെ യുവാവിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

താന്‍ വോട്ട് ചെയ്ത ആളുടെ പേരും ചിഹ്നവുമല്ല വിവി പാറ്റ് സ്ലിപ്പില്‍ തെളിഞ്ഞതെന്നായിരുന്നു എബിന് എന്ന യുവാവിന്റെ ആരോപണം. തുടര്ന്ന്തകരാറുണ്ടെന്ന് പരാതിപ്പെട്ട മെഷീനില്‍ ടെസ്റ്റ് വോട്ട് നടത്തി. എന്നാല്‍ പരാതിക്കാരന് ഉന്നയിച്ച തകരാര്‍ കെണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 151-ാം നമ്പര്‍ ബൂത്തിലായിരുന്നു എബിന് വോട്ട് ചെയ്തത്. എബിന്റെ പരാതിയെ തുടര്‍ന്ന് റിട്ടേണിങ് ഉദ്യോഗസ്ഥര്‍ എബിനില്‍ നിന്ന് പരാതി എഴുതി വാങ്ങി ടെസ്റ്റ് വോട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
