വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു; പ്രതി സെല്‍ഫിയെടുക്കാനെത്തിയ ആള്‍

  • Post category:news
  • Reading time:1 min read
You are currently viewing വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു; പ്രതി സെല്‍ഫിയെടുക്കാനെത്തിയ ആള്‍

വിശാഖപട്ടണം: കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കുത്തി പരിക്കേല്‍പ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇടതു തോളിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ട് എത്തിയ യുവാവാണ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കുത്തിയത്.

160 സീറ്റുകളില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറഞ്ഞാണ് യുവാവ് കുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. സെല്‍ഫി എടുത്ത ശേഷം തിരഞ്ഞ് ആക്രമിക്കുകയായിരുന്നു യുവാവ്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗ്മോഹന്‍ റെഡ്ഡി. നിലവില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ  നിയോജകമണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയുമാണ് അദ്ദേഹം.

0Shares