
കണ്ണൂര്‍: എസ്എന്‍ കോളജില്‍നിന്നും ബംഗളൂരുവിലേയ്ക്ക് വിനോദയാത്രയ്ക്കു പോയ ആറ് വിദ്യാര്‍ഥികളെ കൂടി വൈറല്‍ പനി ബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികളുടെ എണ്ണം പതിനൊന്നായി. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കടുത്ത പനിയും ശാരീരികസ്വസ്ഥതകളും വിദ്യാര്‍ഥികള്‍ക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം എസ്.എന്‍ കോളജ് വിദ്യാര്‍ഥിനിയും കൂത്തുപറമ്ബ് സ്വദേശിനിയുമായ ആര്യശ്രീ മരിച്ചിരുന്നു. ആര്യശ്രീ ഉള്‍പ്പെടെ 54 വിദ്യാര്‍ഥികളാണ് ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയത്.
