വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ യുവാവിനെ കടുവകള്‍ കടിച്ചു കീറി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി.

  • Post category:news
  • Reading time:1 min read
You are currently viewing വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ യുവാവിനെ കടുവകള്‍ കടിച്ചു കീറി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി.

ബീജിംഗ്: കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകീറിക്കൊന്നു. കിഴക്കന്‍ ചൈനയിലാണ് അതിദാരുണസംഭവം. നിങ്‌ബോയിലെ യൂംഗര്‍ വൈല്‍ഡ്‌ലൈഫ് പാര്‍ക്ക് കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാനെത്തിയ യുവാവ് യാദൃശ്ചികമായി കടുവകളുടെ മുന്നിലകപ്പെടുകയായിരുന്നു. തുടര്‍ന്ന് കടുവകള്‍ യുവാവിനെ മരങ്ങള്‍ക്കിടയിലൂടെ വലിച്ചുകൊണ്ടുപോകുന്നതിന്റെയും കഴുത്തില്‍ കടിച്ച് കൊലപ്പെടുത്തുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുന്നത്. മൂന്നോളം കടുവകള്‍ യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ വലിയ കടുവകളിലൊന്ന് യുവാവിനെ കടിച്ചുകീറുന്നതും ദൃശ്യങ്ങളിലുണ്ട്.

https://www.youtube.com/watch?v=2IeChKcjulU
യുവാവ് കടുവകള്‍ക്ക് മുന്നില്‍ അകപ്പെട്ടപ്പോള്‍ത്തന്നെ ആളുകള്‍ അപകട സൈറണ്‍ മുഴക്കി ബഹളംവച്ച് പാര്‍ക്ക് ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് പടക്കങ്ങളും ജലപീരങ്കിയുമുപയോഗിച്ച് കടുവകളെ അകറ്റിയ ശേഷമാണ് യുവാവിനെ പുറത്തെടുത്തത്. രക്ഷാ ശ്രമത്തിനിടെ കടുവകളിലൊന്നിനെ വെടിവച്ചുകൊന്നു. അപ്പോഴേക്കും ഒരു മണിക്കൂറോളമെടുത്തുവെന്നും യുവാവിന്റെ ദേഹമാസകലം രക്തം കൊണ്ട് നിറഞ്ഞിരുന്നുവെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യുവാവ് എങ്ങനെയാണ് കടുവകളുടെ മുന്നിലകപ്പെട്ടതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് മൃഗശാല അടച്ചിട്ടു.

0Shares